തൃശൂര്‍: ആഡംബരവിവാഹത്തിന്റെ പേരില്‍ വിവാദത്തിലായ ഗീത ഗോപി എം എല്‍ എയ്ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത്. സിപിഐ തൃശൂര്‍ ജില്ലാ നിര്‍വാഹക സമിതിയാണ് താക്കീത് നല്‍കിയത്. കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയില്‍ ജാഗ്രത വേണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്കി.
നാട്ടിക എം എല്‍ എയും സിപിഐ നേതാവുമായ ഗീത ഗോപിയുടെ മകളുടെ ആഡംബര വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം വിവാഹം ആഡംബരത്തോടെയല്ല നടത്തിയതെന്നും ഒരു മകളെ സാധാരണ കല്യാണം കഴിപ്പിച്ചു വിടുന്നതു പോലെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു ഗീത ഗോപിയുടെ വാദം.
എന്തായാലും വിവാദം ചൂടു പിടിച്ചതോടെ മുല്ലക്കര രത്നാകരന് അടക്കമുള്ള മുതിര്‍ന്ന സിപിഐ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
Discussion about this post