ഡല്‍ഹി: യോഗ ചെയ്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ 20 കിലോ ഭാരം കുറച്ചതായി യോഗ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഒരു യോഗ ക്യാംപില്‍ സംസാരിക്കവേയാണ് ബിജെപി അധ്യക്ഷന്‍ തടി കുറച്ച കാര്യം രാം ദേവ് വെളിപ്പെടുത്തിയത്.
യോഗ ഒരു കായിക ഇനമല്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഇത്തരക്കാരുടെ വാദങ്ങളെ മുഖവിലയ്ക്കെടുക്കേണ്ടതില്ല. യോഗ ഒരു കായിക ഇനമാണ്. തീര്‍ച്ചായും യോഗയെ കായിക വകുപ്പിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. യോഗയെ ഒളിംപിക്സില്‍ മത്സരിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post