കൊച്ചി: രഹസ്യപ്രാധാന്യമുള്ള സ്ഥാനത്ത് ടോമിന് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയോ സംശയമുയര്‍ത്തി ഹൈക്കോടതി. ജൂലൈ പത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്ത് എഡിജിപി ആയി നിയമിച്ചതും പൊലീസുകാരുടെ കൂട്ട സ്ഥലമാറ്റവും ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സംശയം ഉയര്‍ത്തിയിരിക്കുന്നത്.
തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് നിയമപരമെന്നും ഇത്തരം നടപടികള്‍ക്ക് വിവേചനാധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി ജൂലായ് 10ന് മുമ്പേ പുതിയ സത്യവാങ്മൂലം നല്‍കാനും കോടതി അറിയിച്ചു.
തച്ചങ്കരിയുടെ നിയമനത്തില്‍ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ ശ്രമമുണ്ടായെന്നും സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഹാജരാക്കിയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്ത് നടപടിയെടുത്തെന്ന് വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.
Discussion about this post