രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹിന്ദിയില്‍ സ്വാഗതം ആശംസിച്ച് ഇസ്രായേല്‍. ഇസ്രായേല്‍ മേം ആപ്കാ സ്വാഗത് ഹേ എന്ന വാക്കുകളാണ് ഇന്ത്യയിലെ ഇസ്രായേല്‍ എംബിസി ട്വീറ്റ് ചെയ്തത്. മോദിയ്ക്ക് ഒരു ഇസ്രായേലി ജനത സ്വാഗതം അര്‍പ്പിക്കുന്ന വീഡിയൊ ആണ് ഇസ്രായേല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്,
ഹിന്ദിയിലുള്ള സ്വാഗതത്തിന് നന്ദി പറഞ്ഞ് മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. നാളെ ഇന്ത്യന്‍ സമയം വൈകിട്ടാണ് മോദി ഇസ്രായേലില്‍ എത്തുന്നത്.
വീഡിയൊ-
ചരിത്രപരമായ സന്ദര്‍ശനമാണ് മോദിയുടേതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള ധാരണ കൂടിക്കാഴ്ചയിലുണ്ടാകും.
ഇന്ത്യന്‍ സമയം നാളെ വൈകിട്ട് ആറ് മുപ്പതിനാണ് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യ- ഇസ്രയേല്‍ നയതന്ത്രബന്ധം ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് സ്ഥാപിച്ചെങ്കിലും ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലിലേക്ക് പോകുന്നത്. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് എത്തുന്നതെന്നും ഇത് ചരിത്രപരമാണെന്നും നെതന്യാഹു പറഞ്ഞു. സന്ദര്‍ശനത്തിന്റെ മൂന്ന് ദിവസവും നെതന്യാഹു മോദിക്കൊപ്പമുണ്ടാകും. ഹൈഫ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനീകര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും. ഭീകര വിരുദ്ധ നീക്കത്തിന് ഉപയോഗിക്കാവുന്ന പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങളും നിരീക്ഷണോപകരണങ്ങളും വാങ്ങാനുളള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെയ്ക്കും.
പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം പലസ്തീനുമായും ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധത്തെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് വിദേശകാര്യമന്ത്രാലയം. പലസ്തീന് അവകാശ വാദം ഉന്നയിക്കുന്ന ഇസ്രയേലിന്റെ മേഖലകളിലൊന്നും സന്ദര്‍ശിക്കേണ്ടതില്ലെന്ന് മോദി തീരുമാനിച്ചിട്ടുണ്ട്.
Discussion about this post