അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എപ്ലോയ്മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നാണ് വിശദീകരണം.
മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാന്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു.
ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റെവന്യൂമന്ത്രിയും സിപിഐ യും ശ്രീറാമിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നെങ്കിലും സിപിഎം നേതൃത്വത്തില്‍ നിന്ന് വ്യാപക എതിര്‍പ്പുകളാണ് നേരിട്ടിരുന്നത്.
മൂന്നാറിൽ ഇദ്ദേഹം സ്വീകരിച്ച കടുത്ത നിലപാടുകൾ വലിയ വിവാദമായി മാറിയിരുന്നു. ഏറ്റവും ഒടുവിൽ മൂന്നാർ പൊലീസ് സ്റ്റേഷനോട് ചേർന്ന 22 സെന്റ് ഭൂമി സ്വകാര്യ റിസോർട്ട് കൈയ്യേറിയ സംഭവത്തിലും അദ്ദേഹം കടുത്ത നിലപാടെടുത്തു. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹത്തോട് അതൃപ്തി ഉണ്ടായിരുന്നു.
കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റവന്യൂ വകുപ്പിൻെ മാത്രമല്ല സർക്കാറിന്റെ നിലപാടിനുള്ള പിന്തുണയാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം വ്യക്തമായിരുന്നു. ഇതിനെ പിന്നാലെയാണ് ശ്രീരാമിനെ സ്ഥലം മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന് സ്വീകരിച്ച സ്ഥലം മാറ്റം ഒഴിപ്പിക്കല്‍ നടപടിയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇത്തരം നടപടികള്‍ തുടരാതിരിക്കാനാണ് തിടുക്കത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് എന്നാണ് വിലയിരുത്തല്‍. റവന്യു വകുപ്പിന്റ ശക്തമായ പിന്തുണയോടെയാണ് വെങ്കിട്ടരാമന് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ സിപിഎം പ്രാദേശിക ഘടകം ശക്തമായി വെങ്കിട്ടരാമനെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നടത്തിയ സ്ഥലം മാറ്റം സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് എന്നാണ് വിലയിരുത്തല്‍.
ജനകീയനായ ഐപിഎസ് ഉദ്യോഗസ്ഥനെ അകാരണമായി സ്ഥലം മാറ്റിയ നടപടി സിപിഎമ്മിനെയും ഇടത് സര്‍ക്കാരിനെയും കൂടുതല്‍ വെട്ടിലാകും
Discussion about this post