ചരക്ക് സേവനനികുതി നടപ്പിലാക്കിയതോടെ ജനങ്ങളുടെ ഇടയില്‍ സാധനങ്ങളുടെ വിലനിരക്ക് സംബന്ധിച്ച ഉയര്‍ന്ന് വരുന്ന സംശയങ്ങള്‍ക്ക് പരിഹാരമായി. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ആപ്പ് പുറത്തിറക്കി. ജിഎസ്ടി ആപ്പ് വഴി സാധനങ്ങളുടെ വിലനിലവാരം ഉപഭോക്താവിന് കണ്ടെത്താം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് ആപ്പ് പുറത്തിറക്കിയത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് ആപ്പ് ലോഞ്ച് ചെയ്തത്. ജിഎസ്ടി റേറ്റ് ഫൈന്‍ഡര്‍ എന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭിക്കും.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ ആപ്പിന്റെ സേവനം ലഭ്യമാണ്. ഉടന്‍ ഐഒഎസ് ഫോണുകളിലും ലഭ്യമാകും.
Download GST Application – Click Here
Discussion about this post