ടോമിന് തച്ചങ്കരിയുടെ നിയമനം പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എഡിജിപി പോസ്റ്റിലിരുന്ന് തനിക്കെതിരായ കേസുകളില്‍ തച്ചങ്കരിക്ക് ഇടപെടാന്‍ കഴിയില്ലേ എന്ന് കോടതി ചോദിച്ചു.
തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എജി കോടതിയെ ധരിപ്പിച്ചു. എന്നാല്‍ എഡിജിപിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അല്ലേ പ്രോസിക്യൂട്ടര്‍ ആയി വരുന്നതെന്നും ഇതില്‍ വൈരുദ്ധ്യമില്ലേ എന്നും കോടതി ചോദിച്ചു.
തച്ചങ്കരിക്കെതിരെ നിരവധി കേസുകള്‍ ആരോപിക്കപ്പെട്ടിരുന്നു. ഇതിലൊന്നും വ്യക്തത വരുത്താതെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് . സസ്പെന്ഷന് ഉത്തരവ് സംബന്ധിച്ചും സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ല. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തച്ചങ്കരിക്കെതിരെയുള്ള കേസില്‍ കുറ്റം ചുമത്താനുള്ള നടപടി പുരോഗമിക്കുകയാണ്. നേരത്തെ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും തച്ചങ്കരി ഹാജരായിട്ടില്ല.
പൊലീസ് ആസ്ഥാനത്തെ രഹസ്യഫയലുകള്‍ കാണാതായത് സംബന്ധിച്ചും ആരോപണമുയര്‍ന്നിട്ടുണ്ട് ഈ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ വിശദീകണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജൂലൈ പത്തിന് പുനര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചത് ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി ജോസ് സമര്‍ച്ച !ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Discussion about this post