തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ കോടികളുടെ വ്യാജ അഴിമതി ആരോപണവുമായി രംഗത്തെത്തിയ എം ബി രാജേഷ് എം.പിയെ തുറന്ന് കാട്ടി സോഷ്യല്‍ മീഡിയ. പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കപ്പെട്ടതോടെ കമന്റുകള്‍ക്ക് മറുപടി പറയാനാകാതെ എം. പി പ്രതിരോധത്തിലായി.
[fb_pe url=”https://www.facebook.com/malayalitham/videos/797438373757593/” bottom=”30″]
ഇന്ത്യന്‍ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോദി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാജേഷിന്റെ പോസ്റ്റ്. എന്നാല്‍ 26 ശതമാനം സ്ട്രാറ്റജിക് ഡിസ്ഇന്‍വെസ്റ്റ്മെന്റ് പ്ളാന്‍ എന്ന് പറഞ്ഞാല്‍ 518 കോടിക്ക് സ്ഥലമടക്കം വില്‍ക്കുകയാണെന്ന് ലോകത്ത് ഒരു എം പിയും പറയില്ലെന്ന കമന്റുകളുമായി നിരവധി പേര് രംഗത്തെത്തിയതോടെ എം. പി പ്രതിരോധത്തിലായി. അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിഞ്ഞ് അണികളും പ്രതിരോധത്തിനെത്തിയില്ല.
കാരിയിംഗ് വാല്യുവും മാര്‍ക്കറ്റ് വാല്യുവും രണ്ടാണെന്ന് തിരിച്ചറിയാന്‍ പ്ളസ്ടുവില്‍ പഠിക്കുന്നവര്‍ക്ക് പോലും കഴിയുമെന്നും എംപിക്ക് പരിഹാസ കമന്റുകളെത്തി. തുടര്‍ന്ന് എം പി കാണിച്ച മണ്ടത്തരത്തിന് വിശദമായ മറുപടികളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പോസ്റ്റ് കണ്ട ആവേശത്തില്‍ അണികളെല്ലാം ഷെയര്‍ ചെയ്തതോടെ എം പിക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും കഴിയാതായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാപ്പർഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കൽ കോഴയുടെ ആയിരം മടങ്ങുള്ള വൻ അഴിമതി ഇതാണ്.
ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എൽ (ബെമൽ) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സർക്കാർ കണക്കാക്കിയത് വെറും 518. 44കോടി മാത്രം !യഥാർത്ഥ വിലയുടെ നൂറിലൊന്ന്!! വിൽപ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ്. (ഞാൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നൽകുന്നു. )
1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കർ. ഇതിൽ 2696. 63 ഏക്കർ സ്വന്തം ഭൂമിയും 1494. 93 ഏക്കർ പാട്ടഭൂമിയുമാണ്. ബാംഗ്ലൂർ, കോലാർ, ചെന്നൈ, മൈസൂർ, ന്യൂഡൽഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോഡി സർക്കാരിന്റെ കണക്കിൽ വെറും 92കോടി !2. കഴിഞ്ഞ പത്തുവർഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമൽ നികുതിയിനത്തിൽ മാത്രം നൽകിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാൾ 175കോടി കുറവാണ് മോഡി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോൾ ഈ പെരുംകള്ളന്മാരെ എന്തു വേണം ?3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വർഷം കൊണ്ട് നൽകി.4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.
അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാജ്യസ്നേഹികൾ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക
[fb_pe url=”https://www.facebook.com/mbrajeshofficial/posts/1548473085213696″ bottom=”30″]
Discussion about this post