ഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി.പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് സഥാപക നേതാക്കളായ യോഗേന്ദ്രയാദവിനെയും ,പ്രശാന്ത് ഭൂഷണെയും ഉള്‍പ്പെടെ നാലുപേരെ പുറത്താക്കി.അജിത് ഝാ,അനന്ത് കുമാര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് നീക്കിയതിന് ശേഷവും യാദവും ഭൂഷണും അച്ചടക്കലംഘനം തുടരുന്നുവെന്ന് കെജ്രിവാള് പക്ഷം കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഇരുവരേയും പുറത്താക്കിയത്.
അതേസമയം യോഗം പ്രഹസനമാണെന്നാരോപിച്ച് യേഗേന്ദ്രയാദവ് രംഗത്തെത്തി .യോഗത്തില്‍ ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ല . കെജ്രിവാള് ജനാധിപത്യത്തെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എംഎല്‍എമാര്‍ തന്നെ ഗുണ്ടകളെപ്പോലെ ആക്രമിച്ചെന്നാരോപിച്ച് പ്രശാന്ത് ഭൂഷണും രംഗത്തുവന്നിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ് നില്ക്കുന്ന ഇരുവരെയും പുറത്താക്കണമെന്നായികരുന്നു കെജ്രിവാള് പക്ഷത്തിന്റെ ആവശ്യം.നേരത്തെ ഇരുവരെയും പാര്‍ട്ടി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും പുറത്താക്കിയിരുന്നു.
Discussion about this post