തിരുവനന്തപുരം: അനധികൃത നിയമനം നടന്നെന്ന പരാതിയില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന. ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി എംപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചലച്ചിത്ര അക്കാദമിയില്‍ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധനയെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
ദേവികുളം സബ് കളക്ടര്‍ പദവിയിലിരിക്കേ മൂന്നാര്‍ കൈയേറ്റത്തിനെതിരേ കര്‍ശന നടപടി സ്വീകരിച്ച ശ്രീറാമിനെ രണ്ടാഴ്ച മുന്‍പു ചേര്‍ന്ന മന്ത്രിസഭായോഗമാണു എംപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ചത്.
Discussion about this post