ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ ഡോംഗ്ലാങിനെച്ചൊല്ലി സംഘർഷം അയവില്ലാതെ തുടരുമ്പോൾ, ചൈനയ്ക്കെതിരെ വീണ്ടും ശക്തമായ നിലപാടുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യക്കാര്‍ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ തയ്യാറാകുകയാണെങ്കിൽ, ഇന്ത്യയുടെ മുൻപിൽ ചൈന മുട്ടുകുത്തുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാംദേവ് പറഞ്ഞു.
അതിർത്തിയിലെ കടന്നു കയറ്റത്തിൽ നിന്ന് ചൈനീസ് സൈന്യം ഇത്തവണ പിൻമാറിയേ തീരൂ. എങ്കിൽ മാത്രമേ ഇന്ത്യയുമായുള്ള നയതന്ത്ര തലത്തിലേയും വ്യാപാര മേഖലയിലേയും ബന്ധം ചൈനയ്ക്ക് നിലനിർത്താനാകൂ എന്നും രാംദേവ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ബീജിംഗിലേക്ക് പോയതിന് പിന്നാലെയാണ് രാംദേവിന്റെ പ്രതികരണം.
Discussion about this post