ലണ്ടന്‍: അരുന്ധതി റോയ് രണ്ടു പതിറ്റാണ്ടിനു ശേഷമെഴുതിയ രണ്ടാം നോവല്‍ വീണ്ടും മാന്‍ബുക്കര്‍ പുരസ്കാരപട്ടികയില്‍ ഇടം നേടി. ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലാണ് 50,000 പൗണ്ട് സമ്മാനത്തുകയുള്ള മാന്‍ബുക്കര്‍ പുരസ്കാരത്തിനുള്ള ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്.
ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുന്ന അരുന്ധതിയുടെ കൃതി ആശയസമ്പന്നവും ഊര്ജസ്വലവുമാണെന്ന്വിലയിരുത്തിയാണ് ജൂറി അരുന്ധതിയെ ഒരിക്കല്‍ക്കൂടി പട്ടികയില്‍ പരിഗണിച്ചത്.
Discussion about this post