ഡല്‍ഹി: മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചേക്കുമെന്ന് സൂചന. ആം ആദ്മി പാര്‍ട്ടിയിലെ അസംതൃപ്തരായ നേതാക്കള്‍ പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനുമൊപ്പം പുതിയ പാര്‍ട്ടിയിലേക്ക് പോകും.
ആം ആദ്മി പാര്‍ട്ടി നേതാവായ അനന്ദ് കുമാറാണ് പുതിയ പാര്‍ട്ടി സംബന്ധിച്ച സൂചന നല്‍കിയത്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കുന്നത് ഒന്നിന്റെയും അവസാനമല്ലെന്നും പുതിയ പ്രസ്ഥാനത്തിന് അവര്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചേര്‍ന്ന ദേശീയ നിര്‍വ്വാഹക യോഗത്തില്‍ നിന്ന് ഇരുവരെയും പാര്‍ട്ടി പുറത്താക്കിയിരുന്നു.
Discussion about this post