ഗുഹാവത്തി: അസമിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രാവിലെ ഗുഹാവത്തിയിലെ ലോക്സോപ്രോ ഗോപിനാഥ് ബോര്‍ഡോലോയി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ മന്ത്രിമാരും ജനപ്രതിനിധികളും സ്വീകരിച്ചു.
അസം അഡ്മിനിസട്രേറ്റീവ സറ്റാഫ് കോളജില്‍ മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ശര്‍ബാനന്ദ സൊനോവാളും ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിക്കും. യോഗത്തിനു ശേഷം പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്ഥിതിവിലയിരുത്തും. ബിജെപി, സഖ്യകക്ഷികള്‍, അസം ഗണപരിഷത് (എ.ജി.പി), ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നിവയുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തും.
ജൂലൈയില്‍ തുടങ്ങിയ ശക്തമായ മഴയില്‍ അസമിലെ 24 ജില്ലകളിലായി 1,795 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. പ്രളയക്കെടുതിയില്‍ തലസ്ഥാന നഗരമായ ഗുഹാവത്തിയിലെ എട്ടു പേരുള്‍പ്പെടെ 79 മരണമാണ സംസ്ഥാനത്ത റിപ്പോര്‍ട്ട ചെയതത.
Discussion about this post