പട്ന: ബിഹാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ സാമ്പത്തിക സഹായം അനുവദിച്ചു. പ്രധാനമന്ത്രിക്കൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും ഉണ്ടായിരുന്നു.
400-ല്‍ അധികം പേരാണ് ബീഹാറിലെ പ്രളയത്തില്‍ മരിച്ചത്. പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ബീഹാറില്‍ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. 500 കോടി രൂപ സാമ്പത്തിക സഹായം ബിഹാറിന് അനുവദിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നിന് പ്രത്യേകം കേന്ദ്ര സേനയെ അയക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിക്കും. കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖേനയുള്ള നഷ്ടപരിഹാരം ഉറപ്പാക്കും.
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ബീഹാറിലെ 19 ജില്ലകളില്‍ ഉണ്ടായ പ്രളയം ഒന്നരകോടിയിലധികം ജനങ്ങളെ ബാധിച്ചു.
Discussion about this post