ഡല്‍ഹി: ഡോക് ലായില്‍ വാക് പ്രകോപനം നടത്തിയ ചൈനയെ നിശബ്ദതകൊണ്ടു നേരിട്ട ഇന്ത്യയുടെ തന്ത്രം വിജയിച്ചുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബെ. ദോക് ലായില്‍ ചൈന നടത്തിയ മാധ്യമപ്രചരണ തന്ത്രത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അഡ്മിറല്‍.
ചൈനയുടെ പ്രതികരണങ്ങള്‍ മൂര്‍ച്ചയേറിയതായിരുന്നു. പ്രതികരണം നടത്താതെയാണ് ഇന്ത്യ ഇതിനെ നേരിട്ടത്. അത് വിജയം കണ്ടു സുനില്‍ ലാംബെ പറഞ്ഞു.
രണ്ടുമാസത്തിലേറെ മുഖാമുഖം നിന്നശേഷം കഴിഞ്ഞ ദിവസമാണ് ദോക് ലായില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചത്.
Discussion about this post