ബറേലി: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ കൈക്കൂലി വാങ്ങി ഭീകരനെ വിട്ടയച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2016-ല്‍ നാഭ ജയില്‍ തകര്‍ത്ത കേസില്‍ പ്രതിയായ ഭീകരനെ 45 ലക്ഷം രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചെന്നാണ് യുപിയിലെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥനെതിരായ പരാതി. ഒരു കോടി രൂപയാണ് ഐപിഎസ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്. പിന്നീട് 45 ലക്ഷത്തില്‍ കൈക്കൂലി ഉറപ്പിക്കുകയായിരുന്നു.
കൈക്കൂലി വാങ്ങല്‍ നടന്നെന്ന് തെളിയിച്ച് പഞ്ചാബ് പോലീസ് സമര്‍പ്പിച്ച സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണത്തിന് യോഗി ഉത്തരവിട്ടത്. സംഭവത്തില്‍ യുപി ആഭ്യന്തര സെക്രട്ടറി നിരീക്ഷണം നടത്തിയ പശ്ചാത്തലത്തില്‍ എഡിജി റാങ്കുള്ള ഉദ്യോഗസ്ഥനും അന്വേഷണം നടത്തും. നാഭ ജയില്‍ തകര്‍ത്ത കേസിലെ മുഖ്യ ആസൂത്രകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പഞ്ചാബ് എടിഎസ് ഐജി വിജയ് പ്രതാപ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് നാഭ ജയില്‍ തകര്‍ക്കുന്നത്. സംഭവത്തില്‍ രണ്ടാഴ്ച മുമ്പാണ് യുപി എടിഎസ് ആറ് പേരെ അറസ്റ്റ് ചെയ്തത്.
Discussion about this post