ഡല്‍ഹി: കേരള കര്‍ണാടക സന്ദര്ശനംനടക്കുന്നതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡല്‍ഹിക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടിനേതൃത്വത്തില്‍ നിന്നും ലഭിച്ച അറിയിപ്പിന് പിന്നാലെ സന്ദര്‍ശനം മതിയാക്കി അമിത്ഷാ ഡല്‍ഹിക്ക് മടങ്ങുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാത്രി പത്ത് മണിയോടെയാണ് അമിത് ഷാ തിരിച്ചത്. അതേസമയം എന്തുകൊണ്ടാണ് അമിത് ഷാ പെട്ടെന്ന് തന്നെ സന്ദര്‍ശനം മതിയാക്കി മടങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബി.ജെ.പി ദക്ഷിണ കന്നട യൂണിറ്റ് പ്രസിഡന്റ് സജ്ഞീവ മട്ടന്തൂര്‍ പറഞ്ഞതായി മാധ്യമ റി്പ്പോര്‍ട്ടുകള്‍ പറയുന്നു.
കേരളത്തില്‍ നിന്നും മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കാനായി മടങ്ങുന്ന അമിത്ഷാ നാളെ വീണ്ടും കണ്ണൂരില്‍ പിണറായിയുടെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കാനായി എത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
എന്നാല്‍ മംഗളൂരുവിലെ പരിപാടികള്‍ റദ്ദാക്കി അമിത്ഷാ മടങ്ങുകയായിരുന്നു. അതേസമയം നാളെ കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി അമിത് ഷാ എത്തുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നത്. മമ്പറത്ത് നിന്ന് ആരംഭിച്ച് പിണറായി വഴിയുള്ള പദയാത്രയില്‍ ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കും.. വൈകീട്ട് തലശേരിയിലാണ് പൊതുസമാപനം.
നവംബര്‍ 2 ന് ബംഗളൂരുവില്‍ നടക്കുന്ന പരിവര്‍ത്തന്‍ റാലിയിലും അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ ഈ പരിപാടികളൊക്കെ നീട്ടിവെച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post