വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ നിന്നും ബിലിവേഴ്സ് ചര്‍ച്ചിനേയും അനുബന്ധ എന്‍ജിഒകളേയും വിലക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കടുത്ത നടപടി.. കെ.പി.യോഹന്നാന് സ്ഥാപിച്ച ബിലിവേഴ്സ് ചര്‍ച്ചിന്റെ എഫ്സിആര്‍എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
എന്നാല്‍ രജിസ്ട്രേഷന് പുതുക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നായിരുന്നു ബിലിവേഴ്സ് ചര്‍ച്ച് അധികൃതരുടെ പ്രതികരണം. അയാനാ ചാരിറ്റബിള്‍ ട്രസ്റ്റ്, ലവ് ഇന്ത്യ മിനിസ്ട്രി, ലാസ്റ്റ് അവര്‍ മിനിസ്ട്രി ഉള്‍പ്പെടെയുള്ള 4864 ഓര്ഗനൈസേഷന്സിനും എഫ്സിആര്‍എ രജിസ്ട്രേഷന് നഷ്ടമായിട്ടുണ്ട്. രജിസ്ട്രേഷന് റദ്ദാക്കിയത് കെ.പി യോഹന്നാനും, ബിലിവേഴ്സ് ചര്‍ച്ചിനും കടുത്ത തിരിച്ചടിയാകും. വലിയ തോതില്‍ മതപ്രചരണത്തിനായി ബിലിവേഴ്സ് ചര്‍ച്ച ഫണ്ട് ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
വിദേശത്ത് നിന്നും ധനസഹായം സ്വീകരിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് എഫ്സിആര്‍എ രജിസ്ട്രേഷന് വേണം. രജിസ്ട്രേഷന് നഷ്ടമായിരിക്കുന്നവയില് 126 സ്ഥാപനങ്ങള്‍ കേരളത്തില്‍ നിന്നുമാണ്. 2016ല്‍ ബിലിവേഴ്സ് ചര്‍ച്ചിന് വിദേശത്ത് നിന്നും 1,348.65 കോടി രൂപ ധനസഹായം ലഭിച്ചിരുന്നുവെന്നാണ് കണക്കുകള്‍.
Discussion about this post