കൊച്ചി: ടിപി ചന്ദ്രശേഖരന് കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്ന വിടി ബല്‍റാമിന്റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്. സുരേന്ദ്രന് തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
വിടി ബല്‍റാമിന് നന്ദിയെന്നും ഇനി തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും സുരേന്ദ്രന് പറയുന്നു. ഈ ചതി ഏതായാലും ആ വിധവയോട് വേണ്ടായിരുന്നു എന്നുകൂടി സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1497832333634731″ bottom=”30″]
Discussion about this post