ലക്നൗ: 2018-ല്‍ മോദിക്കും ബിജെപി സര്‍ക്കാരിനും നല്ല ബുദ്ധി തോന്നിക്കാന്‍ പ്രാര്‍ഥിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. നരേന്ദ്ര മോദി സര്‍ക്കാരിനെ ആക്രമിക്കുന്ന എല്ലാവര്ക്കും പുതുവത്സരം ആശംസിക്കുന്നതായും അവര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ അധ്വാനിക്കുന്നവര്‍ക്കും സത്യസന്ധരായ ആളുകള്‍ക്കും സാമ്പത്തിക ഞെരുക്കത്തിന്റെയും ബുദ്ധിമുട്ടുകളുടേയും വര്‍ഷമായിരുന്നു. സ്ഥാപിത താത്പര്യങ്ങള്‍ക്കായി രാജ്യത്തെ ബിജെപി ദുരിതത്തിലാക്കി. നോട്ടു നിരോധനം പോലുള്ള നടപടികളിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. ഇതെല്ലാം മുന്നിലുള്ളതുകൊണ്ട് പുതിയ വര്‍ഷത്തില്‍ ബിജെപിക്കും മോദിക്കും വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും മായാവതി പറഞ്ഞു.
Discussion about this post