കോട്ടയം: എ.കെ.ജിക്കെതിരായ വി.ടി.ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തില്‍ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്. ബല്‍റാമിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ബല്‍റാം മാപ്പ് പറയണമെന്ന് പറയുന്നവര്‍ ആദ്യം കോടിയേരിയെക്കൊണ്ട് മാപ്പ് പറയിക്കണം. കോടിയേരി നെഹ്റു കുടുംബത്തെ അപമാനിച്ചതില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
അതേസമയം എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സനും രംഗത്ത് വന്നിരുന്നു. പരാമര്‍ശം പരിധി വിട്ടതെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ്സ് നിലപാടല്ലെന്നും, ബല്‍റാമുമായി സംസാരിച്ചപ്പോള്‍ വ്യക്തിപരമായ പരാമര്‍ശമെന്നാണ് ബല്‍റാം വിശദീകരിച്ചതെന്നും, എന്നാല്‍ വ്യക്തിപരമായിപ്പോലും അങ്ങനെ പറയാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ഹസന് വ്യക്തമാക്കിയിരുന്നു.
Discussion about this post