തിരുവനന്തപുരം: പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് പറഞ്ഞു.എന്നാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും സീതാറാം യച്ചുരിക്ക് പരസ്യമായി വിജയാശംസകള്‍ നേര്‍ന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നടപടി പാര്‍ട്ടി രീതിയല്ലെന്നും ഒരു ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വി.എസ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യപ്പെട്ടാല് അക്കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്യും എങ്കിലും വി.എസിനെ കുറിച്ചുളള സി.പി.എം പോളിറ്റ് ബ്യുറോ കമ്മിഷന് അന്വേഷണത്തില്‍ മാറ്റം വരില്ല എന്നും പഴയ കേന്ദ്ര കമ്മറ്റിയുടെ തീരുമാനം അനുസരിച്ചുളള നടപടികള്‍ തുടരുമെന്നും പഴയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ലെന്നും എ.കെ ബാലന് വ്യക്തമാക്കി.
Discussion about this post