തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസ് ഒത്തു തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നു. ജാസ് കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവന്തപുരത്ത് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയ്ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും നല്കി പ്രശ്നം ഒത്തു തീര്‍പ്പാക്കാനാണ് ശ്രമം. 13 കോടി രൂപയുടെ തട്ടിപ്പ് നടത്തി ബിനോയ് കോടിയേരി മുങ്ങി എന്നാണ് ജാസ് ടൂറിസം കമ്പനി നല്‍കിയിരിക്കുന്ന പരാതിയില്‍ ഉള്ളത്.
അതേസമയം തനിക്കെതിരെ ദുബായില്‍ കേസൊന്നുമില്ല, എല്ലാം വ്യാജമെന്നാണ് ബിനോയ് കോടിയേരി പറയുന്നത്. വിഷയത്തില്‍ പാര്‍ട്ടി ഇടപെട്ട് പ്രശ്ന പരിഹാരം കാണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം കോടിയേരിയെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് പിബിയ്ക്ക് തന്നെ കമ്പനി പരാതി നല്കി. പ്രശ്നം കേരളത്തില്‍ തന്നെ തീര്‍ക്കണമെന്നാണ് കേന്ദ്ര നേതൃത്വം നല്കിയ നിര്‍ദ്ദേശമെന്നും അറിയുന്നു.
Discussion about this post