സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ദുബായ് കമ്പനിയ്ക്ക് നല്കിയ ചെക്ക് ബൗണ്‍സായത് പാക്കിസ്ഥാന് ബാങ്കില്‍ നിന്നെന്ന് ്ആരോപണം. എന്തിനാണ് സിപിഎം നേതാവിന്റെ മകന് പാക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്നത് സംശയസ്പദമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ആരോപിച്ചു. പാക് ബാങ്കില്‍ അക്കൗണ്ട തുടങ്ങല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് അപൂര്‍വ്വമാണെന്നും കെ സുരേന്ദ്രന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു.
സാധാരണ കുടുംബത്തില്‍ പെടുന്ന ഇവര്‍ക്കെല്ലാം ഓഡി കാറും മറ്റും വാങ്ങാവുന്ന തരത്തില്‍ സ്വത്തുണ്ടായെന്ന് പൊതുസമൂഹത്തിന് അറിയണം. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും സുരേന്ദ്രന് പറഞ്ഞു. വളരെ ഗൗരവമുള്ള ആരോപണങ്ങളാണ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ ഉന്നയിക്കുന്നത്.
ഐസ് ക്രിം പാര്‍ലര്‍ കേസ് ഫ്രെയിം കടവത്തൂര്‍ റഹ്മാനായിരുന്നു കോടിയേരിയുടെ മക്കളെ ആദ്യം ഗള്‍ഫില്‍ കൊണ്ടു പോയത്. അന്ന് ആ കേസ്സ് അട്ടിമറിച്ചുകൊടുത്തതിന്റെ പ്രത്യുപകാരമായിരുന്നു അത്. പിന്നെ ബന്ധങ്ങള്‍ വളര്‍ന്നു വളര്‍ന്നു രവി പിള്ള വരെ എത്തി. അങ്ങനെയാണ് മുടക്കുമുതലൊന്നുമില്ലാതെ ആ വന്‍വ്യവസായ ഗ്രൂപ്പിന്റെ വൈസ് പ്രസിഡണ്ടുവരെ ആയത്. ഒരുപാട് അധോലോക സംഘങ്ങളുമായും ഇവര്‍ക്കൊക്കെ പലതരം ഇടപാടുകള്‍ ഉണ്ടെന്നും ഒരുപാടുപേരെ പററിച്ച കണക്കുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും സുരേന്ദ്രന് ആരോപിക്കുന്നു.
ഇ. പി. ജയരാജന്റെ മകന് ജെയ്സണും ഇതുപോലെ വലിയ തട്ടിപ്പുകേസ്സില്‍ പെട്ട് അവിടുന്നു മുങ്ങിയതാണ്. പുറമേ വിപ്ളവവും അകത്ത് അധോലോകവുമാണ് വലിയ പല നേതാക്കളും. ആയിരം പ്ളീനം കൂടിയാലും സി. പി. എം നന്നാവുമെന്ന് കരുതേണ്ടെന്നും സുരേന്ദ്രന് പരിഹസിക്കുന്നു.
ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നില്ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു
https://youtu.be/bezCJzaPaQA
Discussion about this post