ഡല്‍ഹി : ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആസിയാന്‍ നേതാക്കളെ ക്ഷണിച്ചതില്‍ ചൈനയ്ക്ക് അസ്വസ്ഥത. നടപടി ചൈനക്കെതിരായ ഇന്ത്യയുടെ നയതന്ത്രനീക്കമാണെന്ന ആരോപണവുമായി ചൈനീസ് വിദേശകാര്യ വക്താവ് രംഗത്തെത്തി.ചൈനക്കെതിരെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യ റിപ്പബ്ലിക്ക് ദിനാഘോഷത്തിനു ആസിയാന്‍ നേതാക്കളെ ക്ഷണിച്ചതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചൂനീംഗ് പറഞ്ഞു.
എല്ലാ രാജ്യങ്ങളും സമാധാനത്തിനും,വികസനത്തിനും വേണ്ടി നിലകൊള്ളണമെന്ന നിലപാടിലാണ് തങ്ങള്‍.എന്നാല്‍ തങ്ങളുടെ നിലപാടിനെ വിശ്വാസത്തിലെടുക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരിക്കലും തയ്യാറായിട്ടില്ലെന്നും ചൈന പരിതപിക്കുന്നു.ആസിയാനിലെ 10 അംഗരാഷ്ട്രങ്ങളിലെ തലവന്മാരാണ് ഇത്തവണ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥികള്‍. തായ്ലാന്റ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിയന്‍സ്, സിംഗപ്പൂര്‍, മ്യാന്മാര്, ബ്രൂണോയ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ തലവന്മാരാണ് അതിഥികളായി എത്തിയത്.
Discussion about this post