കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്കില്ലെന്ന സിപിഎമ്മിന്റെയും കോടിയേരിയുടെയും വാദം പൊളിയുന്നു. ബിനോയിയെ ദുബായ് പോലിസ് വിമാനത്താവളത്തില്‍ തടഞ്ഞു. ജാസ് ടൂറിസം കമ്പനി നല്കിയ ചെക്കിലാണ് ദുബായ് പോലിസിന്റെ യാത്രാ വിലക്ക്.പോലിസിന്റെ നിര്‍ദ്ദേശ പ്രകാരം എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്.ബിനോയിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്.
ദുബായ് പോലിസിന്റെ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി രംഗത്തെത്തി കേസില്‍ ന്യായീകരണം നടത്തിയ സിപിഎമ്മിന് തിരിച്ചടിയാണ് പുതിയ സംഭവങ്ങള്‍. ബിനോയിക്കെതിരെ കേസില്ല എന്ന വാദമാണ് കോടിയേരി ബാലകൃഷ്ണന് ഉയര്‍ത്തിയത്.ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന നടപടികളാണ് ദുബായ് പോലിസിന്റെ ഭാഗത്തു നിന്നുണ്ടായത്.
കേസ് ഉള്ളതായി രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബിനോയി കോടിയേരി പ്രതികരിച്ചു.
ബിനോയിയെ ന്യായീകരിച്ച സിപിഎം വാദങ്ങള്‍ പൊളിഞ്ഞു
ബിനോയ് കോടിയേരിയെ ന്യായീകരിച്ച സിപിഎം വെട്ടിലായി, എല്ലാം ഗൂഢാലോചന എന്ന കോടിയേരിയുടെ വാദത്തിനും നിലനില്പുണ്ടാകില്ല.
ബിനോയിലെ ന്യായീകരിച്ച സിപിഎം മുന്നോട്ട് വച്ച വാദങ്ങളെല്ലാം പൊളിഞ്ഞു. ബിനോയിക്കെതിരെ ദുബായില്‍ കേസില്ല എന്നതായിരുന്നു പ്രധാന വാദം. എന്നാല്‍ ദുബായില്‍ ജാസ് ടൂറിസം കമ്പനി നല്കിയ ചെക്കു കേസ് നിലവിലുണ്ട് എന്ന് വ്യക്തമായി.
ബിനോയിയ്ക്ക് യാത്രാ വിലക്കില്ല എന്ന വാദം കോടിയേരി ഉന്നയിച്ചിരുന്നു. മകന് ദുബായില്‍ ഉണ്ടെന്നും യാത്രാ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ദുബായ് പോലിസിന്റെ നിര്‍ദ്ദേശപ്രകാരം ബിനോയിയെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞതോടെ യാത്രാ വിലക്ക് ഉണ്ടെന്ന് വ്യക്തമായി.
ബിനോയ് നിരപരാധി എന്ന് വരുത്താന്‍ ദുബായ് പോലിസിന്റെ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് തിടുക്കത്തില്‍ സിപിഎം പുറത്തുവിട്ടിരുന്നു. എന്നാല്‍ കേസുണ്ട് എന്ന് വ്യക്തമായതോടെ അത്തരമൊരു നീക്കം പാടെ പൊളിഞ്ഞു.
നേരത്തെ ദുബായ് കമ്പനിയുടെ പരാതി പിബിയ്ക്ക് ലഭിച്ചിരുന്നുവെന്ന് സീതാറാം യെച്ചൂരി സമ്മതിച്ചത് സിപിെം സംസ്ഥാന ഘടകത്തിന് തിരിച്ചടിയായിരുന്നു.
മക്കള്‍ കേസില്‍ കുടുങ്ങിയതില്‍ അച്ഛന് ന്തെ് ഉത്തരവാദിത്തം എന്നാണ് കോടിയേരിയെ അനുകൂലിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ പാര്‍ട്ടി കുടുംബാംഗങ്ങളുടെ സ്വത്തു വിവരം പുറത്തുവിടണമെന്ന ആവശ്യം സിപിഎമ്മിലെ ചില നേതാക്കള്‍ തന്നെ ഉയര്‍ത്തിയിരുന്നു.
Discussion about this post