കണ്ണൂര്‍: കണ്ണവത്ത് കൊല്ലപ്പെട്ട ആലപ്പറമ്പിലെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ വീട് സുരേഷ്ഗോപി എംപി സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സുരേഷ്ഗോപിയും സംഘവും ശ്യാമപ്രസാദിന്റെ വീട്ടിലെത്തിയത്. ശ്യാമപ്രസാദിന്റെ അച്ഛന് രവീന്ദ്രന്, അമ്മ ഷല്‍ന എന്നിവരോടൊപ്പം ഏറെനേരം ചെലവഴിച്ച സുരേഷ്ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിജെപി ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, വി.ഹരിദാസ്, വിജയന് വട്ടിപ്രം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞമാസം പത്തൊനപതിനാണ് കൊമ്മേരിരിയില് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്.
Discussion about this post