ഗായകന് യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. എല്ല ക്ഷേത്രങ്ങളും ഭക്തര്‍ക്ക് തുറന്നു കൊടുക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും ദേവസ്വം ബോര്‍ഡിന്റെ ഘടനയില്‍ സര്‍ക്കാരിന്റെ നോമിനികളല്ല തന്ത്രികമായി തീരുമാനിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകാത്തതില്‍ വിഷമം കഴിഞ്ഞ ദിവസം യേശുദാസ് കഴിഞ്ഞ ദിവസം വിഷമം ുറന്നു പറഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് പ്രവേശനത്തെ പിന്തുണച്ച് ഹിന്ദു സംഘടനകളും രംഗത്തെത്തി.
Discussion about this post