കര്‍ണാടകയില്‍ സപ്ലിമെന്ററി ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി കുമാര സ്വാമിയുടെ പിതാവും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. സിദ്ധരാമയ്യയുടെ നിര്‍ദ്ദേശത്തെ വിമര്‍ശിക്കാനില്ലെന്നും എന്നാല്‍ ഇരു പാര്‍ട്ടികളും നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സമ്പൂര്‍ണ ബജറ്റ് ആവശ്യമാണെന്നും ദേവഗൗഡ പറഞ്ഞു. സിദ്ധരാമയ്യ മുമ്പ് പലതവണ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി (എച്ച് ഡി കുമാരസ്വാമി) പുതിയതായി ഒന്നും ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി കീഴ് വഴക്കങ്ങളുണ്ട്. അതുകൂടി കണക്കിലെടുത്ത് പുതിയ സര്‍ക്കാര്‍ ഒരു സപ്ലിമെന്ററിനേക്കാള് ഒരു ബജറ്റ് അവതരിപ്പിക്കുന്നതായിരിക്കും ഉചിതം, ‘ബംഗലുരുവില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ദേവഗൗഡ പറഞ്ഞു.
തന്റെ വാദത്തിന് ബലം നല്കാന് 1996 ജൂലൈ 22 ലെ കേന്ദ്ര ബജറ്റും ഗൗഡ ചൂണ്ടിക്കാട്ടി. ‘ഐക്യമുന്നണി സര്‍ക്കാറില്‍ ഞാന്‍ പ്രധാനമന്ത്രിയായ കാലത്ത് പി. ചിദംബരം ധനകാര്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണ നല്കി. അന്ന് സഖ്യകക്ഷി സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ ബജറ്റ് ആണ് അവതരിപ്പിച്ചത്. ‘സ്വപ്നം ബജറ്റ്’ എന്നായിരുന്നു പൊതുവെ ഉയര്‍ന്ന അഭിപ്രായം. പുതിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ തിളക്കം മറഞ്ഞുപോയോ? എന്നും ദേവഗൗഡ ചോദിച്ചു .എന്റെ ഗവണ്മെന്റിനു പുറത്തുനിന്നും അവര്‍ പിന്തുണ നല്കിയതിനാല്, ഞാന്‍ അവരുടെ പദ്ധതികളെ ബജറ്റില്‍ ഉള്‍ക്കൊള്ളേണ്ടിവന്നു’അദ്ദേഹം പറഞ്ഞു.
എന്റെ മകനാണ് കുമാരസ്വാമി, മുന്‍ സര്‍ക്കാറിന്റെ കാലത്തെ ഒരു പദ്ധതികളും സര്‍ക്കാരിന്റെ സുഗമമായ നടത്തിപ്പ് മുന്നില്‍കണ്ട് അദ്ദേഹം അവസാനിപ്പിക്കില്ല. എന്നാല്‍, പുതിയ ബ്ജറ്റിലേക്കുള്ള കുമാരസ്വാമിയുടെ നിര്‍ദ്ദേശത്തിന് പകരം, സിദ്ധരാമയ്യ ഒരു അനുബന്ധ ബജറ്റ് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്കാന് സര്‍ക്കാരിന്റെ പുതിയ ബജറ്റ് ആവശ്യമാണ്. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും കോണ്‍ഗ്രസും ജെഡിയുവും വാഗ്ദാനം ചെയ്ത പല പദ്ധതികളും നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ അഞ്ചിന് ആണ് ആരംഭിക്കുന്നത്.
Discussion about this post