കൊച്ചി: കൊച്ചി തമ്മനത്ത് മത്സ്യവില്പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. വിശ്വന് ചെറായി എന്ന വിശ്വംഭരനാണ് അറസ്റ്റിലായത്.
സൈബര്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ഹനാനെ അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയച്ചു.
Discussion about this post