ഇന്ത്യ മൊത്തം കേരളത്തിനൊപ്പമുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചു. ഇത് കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടമായി പ്രവര്‍ത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചു. അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായും ഗവര്‍ണറായും സംസാരിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിസന്ധിയെ ധൈര്യത്തോടെ നേരിട്ട കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
#PresidentKovind expressed satisfaction that the Union and state governments were working together and in synergy in rescue and relief operations in Kerala. He praised relief agencies such as NDRF and public officials at state and Central level for their response and commitment
— President of India (@rashtrapatibhvn) August 19, 2018
കേരളത്തില്‍ വെള്ളം കയറിയ പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍-റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം പല ദുരിതാശ്വാസ ക്യാമ്പുകളിലും വസ്ത്രങ്ങള്‍ക്കും, ഭക്ഷണത്തിനും, മരുന്നുകള്‍ക്കും ക്ഷാമമുണ്ട്.
എന്നാല്‍ നെല്ലിയാംപതി, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.
Discussion about this post