സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം നേതൃത്വത്തെ സമീപിച്ചു. ഇവര്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പരാതി നല്കി. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മില്‍ നിന്ന് നീതി കിട്ടിയില്ലെന്നും, പോലിസ് ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപടാണ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കേന്ദ്രനേതൃത്വം ഇടപെട്ട് പരാതിക്കാരിയായ കന്യാസ്ത്രിക്ക് നീതി ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോര്‍ജ്ജിനെതിരെ കേന്ദ്ര വനിത കമ്മീഷന് സമന്‍സ് അയച്ചിട്ടും, സംസ്ഥാന പോലിസും, സംസ്ഥാന വനിത കമ്മീഷനും അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്ന ആക്ഷേപം സമരക്കാര്‍ ഉന്നയിച്ചിരുന്നു. ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ഹളും പാര്‍ട്ടികളും മൗനം തുടരുന്നതും വിമര്‍ശനവിധേയമായിട്ടുണ്ട്.
ഇതിനിടെ സീതാറാം യെച്ചൂരിയ്ക്ക് കത്തെഴുതിയ സംഭവത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. യെച്ചൂരിയ്ക്ക് പരാതി നല്‍കിയിട്ടും പി.കെ ശശി എംഎല്‍എയ്ക്ക് എതിരെ പരാതി നല്കിയ ഡിവൈഎഫ്ഐ വനിതാ നേതാവിന് നീതി കിട്ടിയില്ല. സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സഖാവിന് കത്തെഴുതി എന്ത് കാര്യമെന്ന് വിമര്‍ശകര്‍ കളിയാക്കുന്നു.
ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകളെ അണിനിരത്തി കൃസ്ത്യന്‍ ജോയിന്റെ കൗണ്‍സില്‍ ഹൈക്കോടതിയ്ക്ക് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധമായി കൂടി മാറുകയാണ്. സാമൂഹ്യ രംഗത്തുള്ള കൂടുതല്‍ പേര് സമരപന്തലിലെത്തി പിന്തുണ അറിയിച്ചു. കൂടുതല്‍ കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post