കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നു ഐ ജി വിജയ് സാഖറെ പറഞ്ഞു . അതിനാല്‍ തന്നെ എല്ലാ തെളിവുകളും ശേഖരിച്ചതിനു ശേഷമേ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നു അദേഹം പറഞ്ഞു .
കൊച്ചിയില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു ഐ ജി .
ഈ മാസം 19 നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട് . ഡി വൈ എസ് പി യുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍ . വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇത് ബിഷപ്പിന് അനുകൂലമായി മാറും . അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് പോകുന്നത് . ഒരു തരത്തിലും കാലതമാസമുണ്ടായിട്ടില്ല . വളരെ കാലങ്ങള്‍ക്ക് മുന്‍പ് നടന്ന കേസായതിനാല്‍ തന്നെ തെളിവുകള്‍ കൃത്യമായി ശേഖരിക്കെണ്ടാതായിട്ടുണ്ടെന്നും ഐജി പറഞ്ഞു
ജലന്തറിലെത്തിയ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയാണ് ബിഷപ്പിന് വിനയായത് . സ്വഭാവദൂഷ്യത്തിന്റെ പേരില്‍ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതാണ് പരാതിക്ക് പിന്നില്ലെന്നായിരുന്നു ബിഷപ്പിന്റെ വിശദീകരണം.എന്നാല്‍ 2016 ല്‍ നടന്ന ഈ സംഭവത്തിനു മുന്നേ തന്നെ ബിഷപ്പിന്റെ സ്വഭാവദൂഷ്യവും – ചൂഷണവും ഉന്നയിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നു അന്വേഷണ സംഘം സ്ഥിതീകരിച്ചിരുന്നു .
പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്ന ബിഷപ്പിന്റെ മൊഴിയും പീഡനം നടന്ന ദിവസം നാടുകുന്ന് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും കള്ളമെന്ന് കണ്ടെത്തിയിട്ടുണ്ട് .
കോടതിയുടെ വിമര്‍ശനവും നാടെങ്ങും ഉയരുന്ന പ്രതിഷേധവുമാണ് ബിഷപ്പിനെതിരായ നടപടിക്ക് പൊലീസിനെയും സര്‍ക്കാരിനെയും കന്യാസ്ത്രീ പരാതി നല്കി 77ാം ദിവസത്തിനു ശേഷം തയ്യാറാകുന്നത് .
Discussion about this post