ഇന്ത്യയില്‍ ബുര്‍ക്ക ധരിക്കുന്നത് നിരോധിക്കണമെന്ന് സുപ്രീംകോടതി മൂന് ചീഫ് ജസ്റ്റീസ് മാര്ക്കേണ്ഠയ കഠ്ജു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബുര്‍ക്ക ധരിക്കുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് ഒരു വിധത്തിലുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിനെ പോലെ ഇന്ത്യയും ബുര്‍ക്ക ധരിക്കുന്നത് നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇത്തരത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യം നല്‍കരുതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. അമിതമായ സ്വാതന്ത്ര്യവും ആപത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്യൂഡലിസത്തെ ഉരുക്കു മുഷ്ടികൊണ്ട് നേരിടണം എന്നായിരുന്നു അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞത്.
Discussion about this post