കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍ എസ്.പി.ജി തലവനെപ്പറ്റി നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മുന്‍ എസ്.പി.ജി തലവനും വ്യക്തമാക്കി. എസ്.പി.ജി സംരക്ഷണം ലഭിക്കുന്ന രാഹുല്‍ ഇതുപോലുള്ള ആരോപണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായപ്പോള്‍ ഗുജറാത്തില്‍ നിന്നുമുള്ള ഒരാളെ എസ്.പി.ജി.ുടെ തലവനായി പ്രഖ്യാപിച്ചെന്നും തുടര്‍ന്ന് ഇയാള്‍ ഈ പദവിയില്‍ നിന്നും ഒഴിഞ്ഞ് പോയെന്നും രാഹുല്‍ പറഞ്ഞു. എസ്.പി.ജി ഉദ്യോഗസ്ഥരെ ആര്.എസ്.എസ് തിരഞ്ഞെടുക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പദവിയില്‍ നിന്നും പോയതെന്ന് രാഹുല്‍ പറഞ്ഞു.
എന്നാല്‍ രാഹുലിന്റെ പ്രസ്താവനയില്‍ വസ്തുതയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. രാഹുല്‍ പറഞ്ഞ സംഭവത്തിലെ മുന്‍ എസ്.പി.ജി തലവനായിരുന്ന വിവേക് ശ്രീവാസ്തവയുമായി ആഭ്യന്തര മന്ത്രാലയം സംസാരിച്ചുവെന്നും രാഹുലുമായി ഈ വിധത്തിലുള്ള ഒരു സംഭാഷണം താന്‍ നടത്തിയില്ലെന്നും വിവേക് വ്യക്തമാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തന്റെ ഡ്യൂട്ടിയുടെ ഭാഗമായി എസ്.പി.ജി സംരക്ഷണം ലഭിക്കുന്നവരുമായി താന്‍ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ രാഹുലുമായി നടത്തിയ സംഭാഷണത്തില്‍ താന്‍ എസ്.പി.ജി വിട്ടതിന്റെ കാരണത്തെപ്പറ്റി സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി.ജി സംരക്ഷണം ലഭിക്കുന്ന ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും എസ്.പി.ജി സംരംക്ഷണം ലഭിക്കുന്നവരാണ്. എസ്.പി.ജി എന്ന സംഘടന പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംരക്ഷണം നല്കുന്ന ഒരു സംഘടനയാണ്.
Discussion about this post