കേന്ദ്ര സര്‍ക്കാര്‍ ഒന്‍പത് തവണയായി എക്സൈസ് തീരുവ വര്‍ധിപ്പിച്ചപ്പോള്‍ അതിന്റെ മുഴുവന്‍ ആനുകൂല്യവും നേടിയത് സംസ്ഥാന സര്‍ക്കാരാണെന്ന വാദം ഉയര്‍ന്ന് വരുന്നു. കേന്ദ്രം വര്‍ധിപ്പിച്ച എക്സൈസ് തീരുവ മുഴുവന്‍ പിന്‍വലിക്കാതെ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്ന് വരികയാണ്. ഒരു തവണ കേരളം നികുതി കുറച്ചെന്ന് തോമസ് ഐസകിന്റെ പറയുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നാമമാത്രമാണെന്നും വാദങ്ങളുണ്ട്.
ഇന്ധനത്തിനുമേല്‍ ഏറ്റവുമധികം വാറ്റ് നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവും കേരളം ഈടാക്കുന്നുണ്ട്. ഇത് കൂടാതെ ഒരു രൂപ അധികനികുതിയും ഒരുശതമാനം സെസും കേരളം ഈടാക്കുന്നുണ്ട്. അടിസ്ഥാനവില, കേന്ദ്ര തീരുവ, ഗതാഗത ചെലവ് എന്നിവയ്ക്ക് പുറത്താണ് സംസ്ഥാനം വാറ്റ് ചുമത്തുന്നത്. അത് കൊണ്ട് സംസ്ഥാനം നികുതി ഉയര്‍ത്തിയില്ലെങ്കിലും തീരുവ കൂട്ടുമ്പോള്‍ വരുമാനം കൂടുന്നതായിരിക്കും.
2014ന് ശേഷം കേന്ദ്രം 9 തവണ എക്സൈസ് തീരുവ ഉയര്‍ത്തിയിരുന്നു. അപ്പോഴെല്ലാം സംസ്ഥാനം നേടിയത് 35 ശതമാനം അധികവരുമാനമാണ്. 2014-15ല്‍ 5378 കോടിയായിരുന്ന ഇന്ധനനികുതി വരുമാനം. 2017-18ല്‍ ഇത് 7266 കോടിയായി. ജൂണില്‍ ഒരു രൂപ മാത്രം കേരളം കുറച്ചെങ്കില്‍ ഇപ്പോള്‍ 13 ബിജെപി സംസ്ഥാനങ്ങള്‍ രണ്ടര രൂപയും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകം രണ്ടുരൂപയും കുറച്ചു.
Discussion about this post