വിശ്വാസം സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ഏതറ്റം വരെയും പോകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കിയിരിക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. സുന്നി പള്ളികളില്‍ അടക്കം സ്ത്രീകളോട് വിവേചനം പാടില്ലെന്നായിരുന്നു കോടിയേരി അഭിപ്രായപ്പെട്ടത്.
വിശ്വാസിയല്ലാത്ത കൊടിയേരി വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും മജീദ് അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ച് വെക്കാനാണ് മുസ്ലീം പള്ളികളെക്കുറിച്ച് കോടിയേരി പരാമര്‍ശം നടത്തിയതെന്നും മജീദ് പറഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതിയും സര്‍ക്കാരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
Discussion about this post