പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ നികുതി ദായകര്‍ക്ക് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ 29ലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയത്. ഡിസംബര്‍ 31 വരെ സമയമനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിയില്‍ എതിര് കക്ഷികളോട് നിലപാടറിയിക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്ലൈവുഡ് ആന്റ് അലൈഡ് പ്രോഡക്ട്സ് ഡീലേഴ്സ് അസോസിയേഷനും ചേമ്പര്‍ ഓഫ് കോമേഴ്സുമാണ് ഹര്‍ജി നല്‍കിയത്. പ്രളയത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കണക്കുകള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ക്കും മറ്റും നഷ്ടം സംഭവിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇത് മൂലം സമയം നീട്ടിത്തരണമെന്നായിരുന്നു ആവശ്യം.
ഇതിന് മുമ്പ് സെപ്തംബര്‍ 30 വരെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. ശേഷം ഒക്ടോബര്‍ 15 വരെയും നീട്ടിയിരുന്നു. എന്നാല്‍, ഈ സമയം മതിയാവുന്നതല്ലെന്നും പിഴയീടാക്കാതെ തന്നെ ഡിസംബര്‍ അവസാനം വരെ സമയം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post