ശബരിമലയില്‍ യുവതി പ്രവേശനത്തെ സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനാകൂ എന്ന് അദ്ദേഹം ഭരണഘടനയെ ചൂണ്ടിക്കാണിച്ച് സംസാരിച്ചു. ശബരിമലയിലെ നിലവിലെ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ യോഗം വിളിച്ച് കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമാധാനപരമായ രീതിയില്‍ ബി.ജെ.പി പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു. എരുമേലിയില്‍ നിന്നും പന്തളത്തേക്ക് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നാമജപ യാത്ര നടക്കുന്നുണ്ട്.
Discussion about this post