ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ റിവ്യു ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ തീരുമാനിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ 19 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പക്കല്‍ ലഭിച്ചിട്ടുള്ളത്. ഇത് കൂടാതെ നിരവധി റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വിഷയം അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചത്. പുതുതായി ഒരു റിട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അത് അടിയന്തിരമായി പരിഗണിക്കണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിനു മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. ശേഷം ബെഞ്ചിലെ അംഗങ്ങളും മറ്റ് ജസ്റ്റിസുമാരുമായി കുറച്ച് നേരം കൂടിയാലോചന നടത്തുകയായിരുന്നു. അതിന് ശേഷമാണ് ഹര്‍ജികളും റിട്ടുകളും എന്ന് പരിഗണിക്കുമെന്ന് നാളെ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
Discussion about this post