ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് മന്ത്രി ജി സുധാകരന് .
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോര മനോബലവും കൂടി വേണം . അമിത്ഷാ കോടതിയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണെന്നും സുധാകരന് പറഞ്ഞു .
അമിത്ഷാ പറഞ്ഞതിനെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട് . പ്രിയങ്ക , മായമതി എന്നിവരെ പോലെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട് . എന്തായാലും കോണ്‍ഗ്രസിന് വൈകിയാണെങ്കിലും ഇക്കാര്യത്തില്‍ വിവേകം വന്നിട്ടുണ്ട് .
ശബരിമല വിഷയത്തില്‍ വിശ്വാസികളെയും , അയ്യപ്പഭക്തരെയും അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ വലിച്ച് താഴെയിടാന്‍ മടിക്കില്ലയെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന് .
രാഹുല്‍ ഈശ്വര്‍ പാവം ആണെന്നും അയാള്‍ വായിച്ചതിന്റെ ആശയക്കുഴപ്പമാണ് ഇതെല്ലാമെന്നും തന്റെ അറിവ് നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെങ്കില് ഇപ്പോള്‍ എവിടെയെത്തുമായിരുന്നുവെന്നും മന്ത്രി ചോദിച്ചു .
സര്‍ക്കാരിനെതിരെ ഉന്നയിച്ച പ്രസ്താവന പിന്‍വലിച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട സുധാകരന് ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്ന് കൂട്ടിച്ചേര്‍ത്തു .
Discussion about this post