ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിര്‍മ്മിച്ചതിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയിലെ ശ്രീരാമഭഗവാന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അയോദ്ധ്യയിലെ സരയൂ നദീ തീരത്തായിരിക്കും ഈ പ്രതിമ സ്ഥാപിക്കുക.
ഏകദേശം 100 മീറ്ററോളം ഉയരമുള്ള പ്രതിമയായിരിക്കും ഇത്. സന്ത് തുളസീദാസ് ഘട്ടിന്റെ പ്രതിമയ്ക്കടുത്ത് തന്നെയായിരിക്കും ഈ പ്രതിമയ്ക്ക് വേണ്ട സ്ഥലം കണ്ടെത്തുക. ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി യോഗി ആദിത്യനാഥ് അയോദ്ധ്യയിലുണ്ടായിരിക്കും. ദക്ഷിണ കൊറിയയുടെ പ്രഥമ വനിത കിം ജുംഗ് സുക്കായിരിക്കും ദീപാവലി ആഘോഷങ്ങളുടെ മുഖ്യതിഥിയായി വരിക.
Discussion about this post