ഗുജറാത്തിലെ ഏകതാ പ്രതിമയുടെ ഉയരത്തിന്റെ റെക്കോഡ് തകര്‍ക്കാനായി ഛത്രപതി ശിവജിയുടെ പ്രതിമ. നിര്‍മ്മാണത്തിനായി 2,500 കോടി രൂപയുടെ കരാര്‍ എല്‍&ടി കമ്പനിക്ക് ലഭിച്ചു. 210 മീറ്ററായിരിക്കും ഈ പ്രതിമയുടെ ഉയരം.
തെക്കന്‍ മുംബൈയിലെ മലബാര്‍ ഹില്ലിന് സമീപം അറബിക്കടലിലായിരിക്കും ഈ പ്രതിമ സ്ഥാപിക്കുക. മൂന്ന് കമ്പനികളാണ് നിര്‍മ്മാണത്തിന് വേണ്ടി മുന്നോട്ട് വന്നത് – റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, എല്‍&ടി. തുടക്കത്തില്‍ എല്‍&ടി 3.826 കോടിയാണ് നിര്മ്മാണത്തുകയായി മുന്നോട്ട് വെച്ചത്. ഇത് മഹാരാഷ്ട്രാ സര്‍ക്കാര്‍ കണക്കാക്കിയതിനെക്കാള്‍ 1,326 കോടി രൂപ അധികമായിരുന്നു. തുടര്‍ന്നാണ് എല്‍&ടി 2,500 കോടിക്ക് കരാര്‍ നേടിയെടുത്തത്.
6.8 ഹെക്ടര്‍ ഭൂമിയിലായിരിക്കും പ്രതിമ പണിയുക. പത്തിലധികം സംസ്ഥാന-കേന്ദ്ര വകുപ്പുകളുടെ അനുമതിയോട് കൂടിയാണ് ഈ പ്രതിമ നിര്‍മ്മിക്കപ്പെടുന്നത്.
Discussion about this post