ശബരിമല യുവതി പ്രവേശന വിധിയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി തന്ത്രി കണ്ഠര് മോഹനര്. ഭഗവാന്റെ ശക്തി കൊണ്ടും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥന മൂലവുമാണ് ഇത്തരത്തിലൊരു വിധി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്ത് സാഹചര്യമുണ്ടായാലും സത്യം തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ മുന്നോട്ടുള്ള പുരോഗതിയിലും അനുകൂലമായ വിധി ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാപത്തിനുള്ള സാധ്യത മാറാനും ഭക്തജനങ്ങള്‍ക്ക് സമാധാനപരമായി ദര്‍ശനം നടത്താനും ഭഗവാന് വഴി കാണിച്ച് തരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്ത് ശബരിമലയിലെ പ്രക്രിയകളെല്ലാം തന്നെ ഭംഗിയായി നടക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post