ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നടത്തുന്ന സമരത്തിന് കേരളത്തിലെ അഞ്ച് ശതമാനം ജനതയുടെ പിന്തുണ മാത്രമാണുള്ളതന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേരളത്തിലെ 95 ശതമാനം പേരും ബി.ജെ.പി നടത്തുന്ന സമരത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭൂരിപക്ഷം മൗനം പാലിച്ചിരിക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ആര്.എസ്.എസിന് അക്രമം നടത്താന്‍ കഴിയുന്നതെന്നും ഇവര്‍ ഉണരുകയെന്നതാണ് അക്രമങ്ങളെ തടയാനുള്ള മാര്‍ഗമെന്നും കോടിയേരി പറഞ്ഞു.
ആര്.എസ്.എസിന്റെ ലക്ഷ്യം കേരളത്തില്‍ ഒരു കലാപമുണ്ടാക്കുക എന്നതാണെന്നും മന്ത്രിമാര്‍ പോകുന്നിടത്തെല്ലാം കുഴപ്പങ്ങളുണ്ടാക്കുന്നത് ഇതിന്റെ സൂചനയാണെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ ഒരു വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്.എസ്.എസ് ശ്രമമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വിശ്വാസികള്ക്കെതിരായിട്ടാണ് ബി.ജെ.പി സമരം ചെയ്യുന്നതെന്നും ഇതിന് മുന്നില്‍ കേരളം കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post