കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം . ആക്രമണത്തില്‍ മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു .
ബോംബ് സ്ഫോടനവും , വെടിവെയ്പ്പും നടന്നതായി ദൃക്സാക്ഷികള്‍ പറയുന്നു . ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു .
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലുചിസ്ഥാന് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു . ഇനിയും തങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്നും സംഘടനാവക്താക്കള് അറിയിച്ചു .
Discussion about this post