ശബരിമല യുവതി പ്രവേശനം ഉള്‍പ്പടെയുള്ള വിഷയം ഉന്നയിച്ച് ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന വനിത മതിലില്‍ നിന്ന് 52 സമുദായ സംഘടനകള്‍ പിന്‍വാങ്ങുന്നു. വന്മതിലില് പങ്കെടുക്കില്ലെന്ന് വിഎസ്ഡിപി, ബ്രാഹ്മണ സഭ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു. ഹിന്ദു പാര്‍ലമെന്റ് സമിതി പ്രതിനിധിയും വനിതാ മതില് ജോയിന്റ് കണ്‍വീനറുമായ വി.പി സുഗതനും താന്‍ പിന്മാറുകയാണ് എന്ന് അറിയിച്ചു.
നവോത്ഥാനം പറഞ്ഞ് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലെ വിഷയം പിന്നീട് ശബരിമല യുവതി പ്രവേശനത്തില്‍ എത്തുകയായിരുന്നു. യുവതി പ്രവേശനത്തെ പിന്തുണക്കാനാവില്ലെന്ന് യോഗത്തില്‍ തന്നെ താന്‍ പരസ്യ നിലപാട് എടുത്തുവെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന് പറഞ്ഞു.52 പിന്നോക്ക സംഘടനകള്‍ ഉണ്ട്. 52 സംഘടനകളുടെ ഒറ്റക്കെട്ടായി യുവതി പ്രവേശനത്തെ പിന്തുണക്കില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് വേണ്ടാത്ത യുവതി പ്രവേശനം ഞങ്ങള്‍ നവോത്ഥാനമായി കാണുന്നില്ല.അബ്രാഹ്മണ പൂജാരിയെ നിയമിക്കണമെന്ന സുപ്രിം കോടതി വിധി ദേവസ്വം നടപ്പാക്കുന്നില്ലല്ലോ,
അഞ്ച് പേര് മാത്രമാണ് സമുദായ സംഘടനാ യോഗത്തില്‍ സംസാരിച്ചത്. മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല.താന്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ വിയോജന കുറിപ്പ് വാങ്ങി തിരിച്ചു പോന്നുവെന്നും വിഷ്ണു പുരം ചന്ദ്രശേഖരന് പ്രതികരിച്ചു. സംവരണ സമുദായ മുന്നണി യോഗത്തില്‍ തന്നെ പ്രതിഷേധം അറിയിച്ചു. പിന്നോക്കക്കാരന്റെ കൈപിടിച്ച് കെട്ടിയിടാനുള്ള മതിലാണ് ഇതെന്നും ചന്ദ്രശേഖരന് പറഞ്ഞു.
വന്മതില് യുവതി പ്രവേശനത്തിനായല്ലെന്നും, അങ്ങനെ എങ്കില്‍ പരിപാടിയില്‍ നിന്ന് പിന്മാറുകയാണെന്നും ഹിന്ദുപാര്‍ലമെന്റ് പ്രതിനിധി സിപി സുഗതന് പറയുന്നു. സുപ്രിം കോടതിയുടെ അന്തിമതീരുമാനം വരെ യുവതി പ്രവേശനം പാടില്ലെന്നും സുഗതന് പറഞ്ഞു.
വന്‍ മതിലില്‍ പങ്കെടുക്കാനില്ലെന്നും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും ബ്രാഹ്മണ സഭ അറിയിച്ചു.നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കമ്മിറ്റിയില്‍ തുടരാനാവില്ലെന്ന് ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് വിശദമാക്കി.
നേരത്തെ 170 സമുദായസംഘടനകളുടെ പിന്തുണയുണ്ടെന്ന അവകാശവാദം മുഖ്യമന്ത്രിയും സര്‍ക്കാരും ഉന്നയിച്ചിരുന്നു.
Discussion about this post