തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് 9000 കോടി വെട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യയുടെ ആശംസകള്‍ . ജ്യോതിരാദിത്യ സിന്ധ്യയ്ക്കും , സച്ചിന് പൈലറ്റിനുമാണ് മല്യ ആശംസകള്‍ അറിയിച്ചിരിക്കുന്നത് .
കോണ്‍ഗ്രസിന്റെ ഭരണ സമയത്ത് വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പ്പയെടുത്ത് കുടിശ്ശിക വരുത്തിയിരുന്നു . ഇതില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചതോടെ മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു .
Young Champions @SachinPilot and @JM_Scindia Many congratulations.
— Vijay Mallya (@TheVijayMallya) December 13, 2018
ബിജെപിയെ തോല്‍പ്പിച്ച കോണ്ഗ്രെസ് നേതാക്കള്‍ക്ക് മല്ല്യ ആശംസകള്‍ നേര്‍ന്നതോടെ കോണ്‍ഗ്രസ് മല്ല്യ അവിശുദ്ധ ബന്ധം കൂടുതല്‍ വെളിവായതായി സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു .
Discussion about this post