പാക്കിസ്ഥാനിലെ ശിക്ഷാ കാലാവധിക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ സ്വദേശി ഹമീദ് അന്‍സാരിയും അമ്മയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചു. ഹമീദ് അന്‍സാരിയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് അവര്‍ സുഷമാ സ്വരാജിന് നന്ദിയര്‍പ്പിച്ചു. എല്ലാ ചെയ്തത് മാഡമാണെന്ന് ഹമീദ് അന്‍സാരിയുടെ അമ്മ പറഞ്ഞു.
ഹമീദിന് ഒരു പുനര്ജന്മം ലഭിച്ചത് പോലെയാണെന്ന് അമ്മ ഫൗസിയ പറഞ്ഞു. ഹമീദ് പാക്കിസ്ഥാനില്‍ അറസ്റ്റിലായതിന് ശേഷം ഹമീദിന്റെ കുടുംബം ഒരു ആഘോഷങ്ങളിലും പങ്കെടുത്തിരുന്നില്ല.
ഡിസംബര്‍ 15നായിരുന്നു ഹമീദിന്റെ ശിക്ഷാ കാലാവധി അവസാനിച്ചത്. ഡിസംബര്‍ 18ന് വാഗാ അതിര്‍ത്തിയില്‍ വെച്ചായിരുന്നു ഹമീദിനെ ഇന്ത്യയ്ക്ക് കൈമാറിയത്.
ആറ് കൊല്ലമായിരുന്നു ഹമീദ് പാക്കിസ്ഥാനിലെ പേഷാവാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത്. ചാരപ്രവൃത്തി ചെയ്തു എന്ന ആരോപണത്തിന്റെ പുറത്താണ് ഹമീദിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ ഹമീദ് ഒരു സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീയെ കാണാനായി ഹമീദ് 2012, നവംബര്‍ 12ന് പാക്കിസ്ഥാനിലേക്ക് പോയതായിരുന്നു. പാക്കിസ്ഥാനിലെ വ്യാജ തിരിച്ചറിയല്‍ രേഖ കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
#WATCH Indian National Hamid Ansari who came to India after being released from a Pakistan jail yesterday, meets External Affairs Minister Sushma Swaraj in Delhi. His mother tells EAM "Mera Bharat mahaan, meri madam mahaan, sab madam ne hi kiya hai." pic.twitter.com/FQEzz99Ohm
— ANI (@ANI) December 19, 2018
Discussion about this post